ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറുന്നുവെന്ന് ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്. സാധാരണക്കാരുടെ സുരക്ഷിതത്വംപ്രധാനമാണെന്നും ക്രൂരവും ഭയാനകവും വേദനാജനകവുമായ നാശത്തിന് അന്ത്യം കാണാൻ പ്രവർത്തിക്കേണ്ട സമയമാണിതെന്നും ഗുട്ടറെസ് പറഞ്ഞു.
ഇസ്രയേൽ ഡിഫൻസ് ഫോഴ്സിന്റെ കരയാക്രമണവും വ്യോമാക്രമണവും സാധാരണക്കാരേയും ആശുപത്രികളേയും അഭയാർഥി ക്യാമ്പുകളേയും പള്ളികളേയും ചർച്ചുകളേയും യു.എന്നിന്റെ സംവിധാനങ്ങളേയും വരെ ലക്ഷ്യമിടുന്നു. ആരും സുരക്ഷിതരല്ല. അതേസമയം, ഹമാസും മറ്റ് സായുധസംഘങ്ങളും സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നു. ഇസ്രയേലിലേക്ക് തുടർച്ചയായി റോക്കറ്റുകൾ തൊടുക്കുന്നു. യു.എൻ.ആർ.ഡബ്ല്യു.എയുടെ 89 സന്നദ്ധപ്രവർത്തകൽ ഗാസയിൽ കൊലപ്പെട്ടുവെന്നും ഗുട്ടറെസ് പറഞ്ഞു.
Discussion about this post