മിസോറാമിലും ഛത്തീസ്ഗഢിലും ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ്. മിസോറാമിൽ മൊത്തം 40 നിയോജക മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഢിൽ ആകെയുള്ള 90 മണ്ഡലങ്ങളിൽ 20 എന്നതിലാണ് ഇന്ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ട വോട്ടെടുപ്പ് ഈ മാസം 17 നാണ്. അടുത്ത മാസം 3 നാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ നടക്കുക.
ഇതിനിടെ ഇന്നലെ ഛത്തീസ്ഗഢിലെ കാംകെറിൽ സ്ഫോടനം ഉണ്ടാകുകയും. ഒരു ബിഎസ്എഫ് കോൺസ്റ്റബിളിനും രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പോളിംഗ് ബൂത്തുകളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 12 നിയമസഭാ മണ്ഡലങ്ങളുള്ള നക്സൽ ബാധിത ബസ്തർ ഡിവിഷനിലെ പ്രദേശങ്ങളിൽ 60,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്. 600-ലധികം പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷാ കവചമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
Summary: Mizoram and Chhattisgarh election today.
Discussion about this post