യുനെസ്‌കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്. കേരളപ്പിറവി ദിനത്തിൽ കേരളത്തിന് ഇരട്ടി മധുരം ആയിരിക്കുകയാണ് കോഴിക്കോടിന്റെ ഈ അഭിമാന നേട്ടം. യുനെസ്‌കോ പുതുതായി തെരഞ്ഞെടുത്ത 55 പുതിയ സർഗാത്മക നഗരങ്ങളുടെ പട്ടികയിലാണ് കോഴിക്കോട് സാഹിത്യ നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽ ആദ്യമായി ആണ് ഒരു നഗരം ഈ പദവി നേടുന്നത്.
സംസ്‌കാരവും സർഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗര ആസൂത്രണത്തിൽ നൂതനമായ സമ്പ്രദായങ്ങൾ പ്രദർശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയുമാണ് യുനെസ്‌കോയുടെ സർഗാത്മക നഗരങ്ങളുടെ പട്ടികയിൽ ഇടംനേടാൻ കോഴിക്കോടിനെ അർഹമാക്കിയത്. കോഴിക്കോടിന് പുറമേ ഇന്ത്യയിൽ നിന്ന് മധ്യപ്രദേശിലെ ഗ്വാളിയോറും യുനെസ്കോയുടെ സംഗീത നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
കോഴിക്കോടിന്റെ ഈ നേട്ടം സന്തോഷം നൽകുന്നത് ആണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. യുനെസ്കോയുടെ അംഗീകാരം ലഭിക്കുന്നതോടെ കൂടുതൽ സഞ്ചാരികൾ കോഴിക്കോടേയ്ക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പദവി സ്വന്തമാക്കിയ കോഴിക്കോടിനെ ലോകോത്തര നഗരങ്ങൾക്കൊപ്പം കിടപിടിക്കുന്ന ഒരു ന്യൂ കോഴിക്കോടാക്കി മാറ്റാൻ എല്ലാവരും കൈകോർക്കണമെന്ന് അഭ്യർഥിക്കുന്നതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Summary: Kozhikode has won ‘City of Literature’ status under UNESCO Creative Cities Network.
Discussion about this post