ഹമാസുമായുള്ള ഇസ്രയേല്‍ യുദ്ധം രണ്ടാംഘട്ടത്തിലേക്ക് കടന്നതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. മൂന്ന് ഘട്ടങ്ങൾ
യുദ്ധത്തിന് ഉണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പാര്‍ലമെന്റ് കമ്മിറ്റിയിലും നേരത്തെ പറഞ്ഞിരുന്നു. തീവ്ര ആക്രമണം നടക്കുന്നതിനാൽ വടക്കന്‍ ഗാസയിലുള്ളവർ താല്‍ക്കാലികമായിയെങ്കിലും തെക്ക് ഭാഗത്തേക്ക് മാറുന്നത് ആവശ്യപ്പെട്ട് കൊണ്ട് ഇസ്രായേല്‍ പ്രതിരോധ സേന അടിയന്തര സന്ദേശം പുറത്തിറക്കിയിട്ടുണ്ട്.
ഗാസയില്‍ ഇസ്രയേല്‍ സൈന്യം വ്യോമ, കരയാക്രമണങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ ഇപ്പോൾ മരണസംഖ്യ 8,000 കടന്നതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. ശനിയാഴ്ച്ച രാത്രിയും ഗാസയില്‍ പലയിടങ്ങളിലായി സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട്. ആശയ വിനിമയ ഉപാധികൾ നിലച്ചതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തെത്തുന്നില്ല. എന്നാൽ ഗാസയിൽ നിന്ന് സേന പിന്മാറിയിട്ടില്ല എന്ന ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.
വടക്കന്‍ ഗാസയിലെ ഹമാസിന്റെ 150 ഭൂഗര്‍ഭ സ്ഥാപനങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. വെള്ളിയാഴ്ച നടത്തിയ സ്പോടനകളിൽ ടെലഫോണ്‍ബന്ധം ഇല്ലാത്തതിനാല്‍ ഗാസയിലെ ആംബുലന്‍സ് സര്‍വ്വീസ് അടക്കം അടിയന്തര സേവനങ്ങള്‍ തടസ്സപ്പെട്ടതായി പലസ്തീന് റെഡ് ക്രെസന്റ് സൊസൈറ്റി പറയുന്നു.
Summary: Israel’s war with Hamas is entering the second phase.
Discussion about this post