ശാസ്ത്ര സാങ്കേതിക വകുപ്പിൽ താൽക്കാലിക നിയമനം കിട്ടി സർക്കാർ സ്ഥിരപ്പെടുത്തിയ 13 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. 2022 നവംബർ 17 ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ പിരിച്ചുവിടൽ നടപടി. 2010 ൽ സ്ഥിരപ്പെടുത്തിയ ആറ് പേരെയും പിന്നീട് സ്ഥിരപ്പെടുത്തിയ ഏഴ് പേരെയുമാണ് നിലവിൽ പിരിച്ചുവിടാനൊരുങ്ങുന്നത്. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാറ്റ്പാക്ക്, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിൽ നിയമനം നേടിയവരാണിവർ.
നേതാക്കളുടെ അടുത്ത ബന്ധുക്കളും പിരിച്ചുവിടുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപോർട്ടുകൾ. സെപ്റ്റംബർ 29നാണ് പിരിച്ചുവിടൽ ഉത്തരവ് കോടതി ഇറക്കിയത്. മൊത്തം 15 വകുപ്പുകളിലാണ് ഇത്തരത്തിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയത്. കോടതിയിൽ ഇക്കാര്യം ചോദ്യം ചെയ്യപ്പെട്ടതിനാൽ താത്കാലിക നിയമനം നേടിയ നിരവധി പേരെ ഇത് പ്രതികൂലമായി ബാധിക്കും.
Summary: Department of Science and Technology is about to dismiss 13 fixed temporary employees.
Discussion about this post