ഗാസയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രയേൽ. ഇത് കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. വാഡി ഗാസയുടെ വടക്കുള്ള ആളുകള്‍ ഗാസയുടെ തെക്കോട്ട് മാറണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം.
ഐക്യരാഷ്ട്രസഭയോടാണ് ഇസ്രയേല്‍ സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്. 24 മണിക്കൂറിനകം മാറണം എന്നാണ് അവരുടെ ആവശ്യം. 11 ലക്ഷം എന്നത് ഗാസയിലെ ജനസംഖ്യയുടെ പകുതിയോളം വരും. അത്രയും ജനങ്ങളെ ബാധിക്കുന്ന കാര്യമാണ് ഇസ്രയേൽ ആവശ്യമായി ഉന്നയിച്ചിരിക്കുന്നത്. വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളില്ലാതെ ഇത്തരമൊരു നീക്കം നടത്തുന്നത് അസാധ്യമാണെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് വ്യക്തമാക്കി. ഇതിനോടകം 1500 പേരുടെ കൊലയ്ക്ക് വഴിതെളിച്ച വ്യോമാക്രമണത്തിന് ശേഷം കരയുദ്ധം ആരംഭിക്കുമെന്ന അഭ്യൂഹം ഭയം നിറഞ്ഞ അന്തരീക്ഷം ഗാസയില്‍ സൃഷ്ടിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Summary: Israel demands that 11 lakh people evacuate from northern Gaza.
Discussion about this post