സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് സെന്ററായി തിരുവനന്തപുരത്തെ മാനവീയം വീഥി. രാത്രിമുതല്‍ പുലര്‍ച്ചെവരെ ഇനി മാനവീയംവീഥി ഉണർന്നു തന്നെയിരിക്കും. രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് സംസ്ഥാനത്തിന്റെ തന്നെ ആദ്യ നൈറ്റ് ലൈഫ് സെന്ററാകുന്ന മാനവീയംവീഥി ജനങ്ങളെ സ്വീകരിക്കുക.
ഭക്ഷണവും കലാപരിപാടികളും ഒക്കെയായി രാത്രിജീവിതം അടിച്ചു പൊളിക്കാൻ ആണ് മാനവീയം വീഥി അവസരമൊരുക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ തട്ടുകടകൾ ഇവിടെ ഉണ്ടാകും. ഒപ്പം വ്യത്യസ്ത കലാപരിപാടികളും ഇവിടെ ഒരുങ്ങും. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാതയോരത്ത് കടമുറികൾ തയ്യാറാക്കിയിരുന്നു. ഇതിന്റെ മേൽനോട്ടമാണ് കുടുംബശ്രീ ഏറ്റെടുക്കുക. മൂന്ന് മൊബൈല്‍ വെന്‍ഡിങ് ഭക്ഷണശാലയും ഇതിനോടൊപ്പം സംജ്ജീകരിക്കും.
മുൻകൂട്ടി ബുക്ക് ചെയ്തത് അനുസരിച്ചാണ് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുക. കോര്‍പ്പറേഷനും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും സംയുക്തമായി കലാപരിപാടികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് പോര്‍ട്ടല്‍ ക്രമീകരിക്കും. ഇതിലൂടെ കലാപരിപാരിടൽ നടത്താൻ താല്പര്യം ഉള്ളവർക്ക് വിവരങ്ങൾ അതിൽ നൽകാം. രണ്ട് തരത്തിലാണ് കലാപരിപാടികൾ തരം തിരിച്ചിട്ടുള്ളത്. വാണിജ്യപരമായതും അല്ലാത്തതും. വാണിജ്യപരമായ പരിപാടികള്‍ക്ക് കോര്പ്പറേഷന് നിശ്ചിത തുക നൽകേണ്ടി വരും.
അടുത്തമാസം കേരളീയം പരിപാടി ആരംഭിക്കുന്നത്തിന് മുന്നോടിയായി നൈറ്റ് ലൈഫ് പൂര്‍ണമായി ആരംഭിക്കും. മാനവീയത്തിലെ നൈറ്റ് ലൈഫിന്റെ ഭാഗമായുള്ള വൈദ്യുതി, വെള്ളം, മാലിന്യ സംസ്കരണം എന്നിവയുടെ ചുമതല വഹിക്കുന്നത് കോർപറേഷനാണ്. ശൗചാലയം, ഇരിപ്പിടങ്ങൾ എന്നിവ ഇല്ലെന്നത് ഇവിടുത്തെ പോരായ്മ ആയി കേൾക്കുന്നുണ്ട്.
Summary: ‘Manaviyam Veedhi’ to become the first nightlife hub in the state.
Discussion about this post