സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് നർഗസിന് നോബൽ ലഭിച്ചിരിക്കുന്നത്.
നർഗസ് ഇപ്പോൾ ജയിലിൽ ആണ്. 13 തവണ ഇവർ മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 12 വർഷത്തേക്കുള്ള ജയിൽ ശിക്ഷയാണ് ഇപ്പോൾ ഇവർ അനുഭവിക്കുന്നത്. 51 വയസ്സ് പ്രായമുള്ള നർഗസ് ഇപ്പോൾ ടെഹ്റാനിലെ ജയിലിലാണ് ഉള്ളത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് നർഗസിനെ ഇറാൻ ഭരണകൂടം ജയിലിൽ അടച്ചിരിക്കുന്നത്. നൊബേൽ സമ്മാനം ലഭിക്കുന്ന 19ാമത് വനിതയാണ് നർഗസ് മുഹമ്മദി.
Summary: Nobel Peace Prize goes to Iranian human rights activist Narges Mohammadi.
Discussion about this post