രാജ്യത്ത് വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ വന്ദേ സ്ലീപ്പർ ട്രെയിനുകളും, വന്ദേ മെട്രോകളും വരുന്നു. ഇന്ത്യൻ റെയിൽവേ മുഖം മിനുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ഇതിന്റെ നിർമാണം അവസാന ഘട്ടത്തിലാണെന്ന് ഐ സി എഫ് ജനറൽ മാനേജർ ബിജി മല്യ പറഞ്ഞു.
12 കോച്ചുകളായിരിക്കും വന്ദേ മെട്രോയിൽ ഉണ്ടാകുക. ഒരു കോച്ചിൽ 300 യാത്രക്കാരെ വെച്ച് 3500 യാത്രക്കാർക്ക് വരെ വന്ദേ ഭാരത് മെട്രോയിൽ സഞ്ചരിക്കാനാകും. പ്രധാനമായും സമീപ നഗരങ്ങളെ ബന്ധിപ്പിക്കാനാകും വന്ദേ മെട്രോകൾ ഉപയോഗിക്കുന്നത്. വന്ദേ ഭാരത് മെട്രോ ഹ്രസ്വദൂര യാത്രയ്ക്കുള്ളതായിരിക്കും. നിലവിൽ ഓടുന്ന പാസഞ്ചറുകൾക്ക് ബദലായിട്ടായിരിക്കും വന്ദേ മെട്രോകൾ വരിക എന്നാണ് റിപ്പോർട്ട്. ഒക്ടോബർ 31-ന് മുമ്പ് വന്ദേ മെട്രോ തയ്യാറാകും. അടുത്തവർഷം ജനുവരി – ഫെബ്രുവരിയോടെ വന്ദേ മെട്രോ സർവീസിന് തുടക്കം കുറിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ വന്ദേഭാരത് എക്സ്പ്രസുകൾ രാത്രിയാത്ര നടത്തുന്നില്ല. ഇതിന് പകരം, ദീർഘദൂര യാത്രയ്ക്ക് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ നിർമ്മാണവും ചെന്നൈ ഐസിഎഫിൽ അവസാനഘട്ടത്തിലാണ്. 16 കോച്ചുകളായിരിക്കും വന്ദേഭാരത് സ്ലീപ്പറിലുണ്ടാകുക. 11 എ.സി. ത്രീ ടയർ കോച്ചുകൾ, 4 എ.സി. 2 ടയർ കോച്ച്, ഫസ്റ്റ് എ.സി. എന്നിങ്ങനെയായിരിക്കും കോച്ചുകൾ എന്ന് ബി.ജി. മല്യ പറഞ്ഞു. ട്രെയിൻ അടുത്ത വർഷം മർച്ചോടെ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ.
Summary: The face of Indian Railways is changing; Vande Bharat Sleepers and Vande Metros will run from early next year
Discussion about this post