ജി20 ഉച്ചകോടി കഴിഞ്ഞ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിരിച്ചുപോകാനിരുന്ന വിമാനത്തിന് സാങ്കേതിക തകരാർ. ട്രൂഡോയും സംഘവും ഇപ്പോഴും ന്യൂഡൽഹിയിൽ തുടരുകയാണ്. സി.എഫ്.സി 001 എന്ന എയർബസാണ് തകരാറിലായത്.
ട്രുഡോയും സംഘവും യാത്ര പുറപ്പെടാൻ വിമാനത്താവളത്തിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് സാങ്കേതിക തകരാർ വിമാനത്തിനുണ്ടെന്ന് വിവരം ലഭിച്ചത്. പ്രശ്നം രാത്രിതന്നെ പരിഹരിക്കാനാകാത്തതിനാൽ പ്രധാനമന്ത്രി ഇന്ത്യയിൽ തന്നെ തുടരുകയാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ഞായറാഴ്ച സമാപിച്ച ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വെള്ളിയാഴ്ചയാണ് ട്രൂഡോ ഇന്ത്യയിൽ എത്തിയത്. ഈ വിമാനത്തിന് മുമ്പും തകരാറുണ്ടായിരുന്നു.
Summary: Technical failure of the aircraft; Canadian Prime Minister unable to return after G20 Summit
Discussion about this post