ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ദില്ലിയിലെത്തിയ ലോക രാജ്യങ്ങളുടെ നേതാക്കൾ മഹാത്മാഗാന്ധിയ്ക്ക് ആദരമർപ്പിച്ചു. രാഷ്ടപിതാവ് അന്ത്യവിശ്രമം കൊള്ളുന്ന അദ്ദേഹത്തിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തിയാണ് നേതാക്കൾ ആദരമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം എത്തിയാണ് ലോകനേതാക്കള്‍ പുഷ്പചക്രമര്‍പ്പിച്ചത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, അമേരിക്കല്‍ പ്രസിഡന്റ് ജോ ബൈഡന്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാന്‍ പ്രധാനമന്ത്രി ഫൂമിയോ കിഷിദ, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോ തുടങ്ങിയവര്‍ രാജ്ഘട്ടിലെത്തി. സബർമതി ആശ്രമത്തെ കുറിച്ചും മഹാത്മാഗാന്ധിയുടെ ജീവിതത്തെ കുറിച്ചും മോദി, നേതാക്കളോട് വിവരിച്ചു.
തുടർന്ന് ജി20 ഉച്ചകോടിയുടെ മൂന്നാം സെഷന്‍ ‘വണ്‍ ഫ്യൂച്ചര്‍’ ആരംഭിക്കും. ജി20 ഉച്ചകോടിയുടെ സമാപന ദിവസമായ ഇന്ന് 12 മണിക്ക് ശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. വ്യാപാര – വാണിജ്യ – പ്രതിരോധ മേഖലയില്‍ കൂടുതല്‍ കരാറുകള്‍ക്ക് ഇന്ന് സാധ്യത ഏറെയാണ്. രണ്ട് ദിവസമായി നടക്കുന്ന ജി 20 ഉച്ചകോടി ഇന്നലെയാണ് ആരംഭിച്ചത്.
Summary: G20 summit concludes today; World leaders paid tribute to Mahatma Gandhi.
Discussion about this post