സഹോദരന്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് അച്ചു ഉമ്മൻ. “ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോഴും അതിന് ശേഷവും അദ്ദേഹത്തെ വേട്ടയാടിയവരുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് ഈ വിജയം. 53 കൊല്ലം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി എന്ത് ചെയ്തു എന്ന ചോദ്യത്തിന് പുതുപ്പള്ളി കൃത്യമായി മറുപടി നൽകിക്കഴിഞ്ഞു എന്നാണ് അച്ചുവിന്റെ വാക്കുകൾ. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ചാണ്ടി ഉമ്മന്റെ വൻ വിജയം ഉറപ്പായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അച്ചു ഉമ്മൻ.
ഉമ്മൻചാണ്ടി പിന്നിൽ നിന്നും നയിച്ച തെരഞ്ഞെടുപ്പാണിതെന്ന് അച്ചു ഉമ്മൻ പറഞ്ഞു. 53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവർക്കുളള മറുപടിയാണ് ഈ വിജയം. ഉമ്മൻചാണ്ടി ഇവിടെ ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നൽകിയത്. 53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളം കയ്യിൽ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യിൽ ഭദ്രമാണെന്നും അച്ചു ഉമ്മൻ പറഞ്ഞു.
അച്ചുഉമ്മനാണ് ഈ തിരഞ്ഞെടുപ്പിലെ തീപ്പൊരി എന്നുറപ്പിക്കും വിധമായിരുന്നു അവരുടെ വാക്കുകൾ.
കടുത്ത സൈബര്‍ ആക്രമണം നടന്നപ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞ പേര് അച്ചുവിന്റേതായിരുന്നു. അച്ചുവിന്റെ വസ്ത്രങ്ങളും ചെരുപ്പും വരെ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി. ഇതിനെ കൃത്യമായ മറുപടിയും നിയമ നടപടിയുമായി അച്ചു നേരിട്ടു.
ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സയുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായപ്പോഴും ചാണ്ടി ഉമ്മന്‍ തളരുമെന്ന ഘട്ടം വന്നപ്പോഴും ശക്തമായ ശബ്ദമായി അച്ചു രംഗത്തെത്തി. പ്രചാരണ വേളയിലും അച്ചുവിന്റെ സാന്നിധ്യം അണികള്‍ക്ക് ആവേശം പകര്‍ന്നിരുന്നു.
വോട്ടെണ്ണുമ്പോള്‍ യാത്രയയപ്പിന്റെ ഇടിമുഴക്കമുണ്ടാകുമെന്ന അച്ചുവിന്റെ വാക്കുകൾ ശ്രദ്ധനേടിയിരുന്നു. ചാണ്ടി ഉമ്മന്‍ 33000ത്തിന് മുകളില്‍ ഭൂരിപക്ഷം നേടുമെന്നായിരുന്നു അച്ചുവിന്റെ പ്രവചനം.
അത് യാഥാർത്ഥ്യമായി. അച്ചു ഉമ്മനെ കോൺഗ്രസ് പാര്‍ട്ടി വിട്ടുകളയരുതെന്ന ആവശ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്
Discussion about this post