പുതുപ്പള്ളിയുടെ പുതിയ ജനപ്രതിനിധിയെ ഇന്നറിയാം. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഉടൻ ആരംഭിക്കും. റൂമിന്റെ താക്കോൽ മാറിയതിന്റെ തുടർന്ന് സ്ട്രോങ്ങ് റൂം തുറക്കാൻ വൈകി. ആദ്യ ഫലസൂചന ഒൻപതോടെ ലഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. പിന്നാലെ എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. പത്തോടെ ഫലം അറിയാമെന്നാണ് കരുതുന്നത്.
Discussion about this post