ജി20 ഉച്ചകോടി നടക്കുന്ന ദില്ലിയിൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടിൽ മാറ്റം വരുത്തി. ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടും. ആകെ 300 ട്രെയിനുകളുടെ സർവീസിനെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 9,10, 11 തിയതികളിലാണ് നിയന്ത്രണം. ജമ്മു താവി- ന്യൂഡൽഹി രാജധാനി എക്സ്പ്രസ്, തേജസ് രാജധാനി ഹസ്രത്ത് നിസാമുദ്ദീൻ, വാരണാസി – ന്യൂഡൽഹി തേജസ് രാജധാനി എന്നിവയുൾപ്പെടെ 70 ട്രെയിനുകൾക്ക് അധികമായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
സെപ്റ്റംബർ 9ന് 90 ട്രെയിനുകളാണ് റദ്ദാക്കിയത്. സെപ്റ്റംബർ 10ന് 100 പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇവയിൽ ഭൂരിഭാഗവും ഡൽഹിയിൽ നിന്ന് തെക്കൻ ഹരിയാനയുടെ സോണിപത്-പാനിപത്, റോഹ്തക്, റെവാരി, പൽവാൾ റൂട്ടുകളിലാണ് ഓടുന്നത്.
ഡൽഹിയിൽ നിന്ന് പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്യുന്ന നിരവധി ട്രെയിനുകൾ ഗാസിയാബാദിൽ നിന്നോ നിസാമുദ്ദീനിൽ നിന്നോ സർവീസ് ആരംഭിക്കും. ജമ്മു താവി-ന്യൂഡൽഹി രാജധാനി, തേജസ് രാജധാനി ഹസ്രത്ത് നിസാമുദ്ദീൻ, വാരണാസി-ന്യൂഡൽഹി തേജസ് രാജധാനി എന്നിവയുൾപ്പെടെ 70 ട്രെയിനുകൾക്ക് യാത്രക്കാരുടെ സൌകര്യം പരിഗണിച്ച് അധിക സ്റ്റോപ്പുകൾ ഏർപ്പെടുത്തി.
Summary: G20 Summit; 207 trains cancelled; Northern Railway On Controll
Discussion about this post