പേപ്പർ സ്‌ട്രോ ഉപയോഗിച്ച് കോൾഡ് കോഫിയോ ശീതളപാനീയങ്ങളോ കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് റിപ്പോർട്ട്. മനുഷ്യർക്കും വന്യജീവികൾക്കും പരിസ്ഥിതിക്കും അപകടകരമായേക്കാവുന്ന വിഷ രാസവസ്തുക്കൾ പേപ്പർ സ്‌ട്രോയിൽ അടങ്ങിയിട്ടുണ്ടെന്ന് ബെൽജിയൻ ഗവേഷകർ നടത്തിയ പഠനം ചൂണ്ടികാണിക്കുന്നു.
ബെൽജിയൻ ഗവേഷകർ പരീക്ഷിച്ച ഭൂരിഭാഗം പേപ്പറുകളിലും, മുള സ്ട്രോകളിലും പോളി-, പെർഫ്ലൂറോ ആൽക്കൈൽ വസ്തുക്കൾ ഉണ്ടെന്ന് (PFAS) കണ്ടെത്തി. PFAS ദീർഘകാലം നിലനിൽക്കുന്നതും കാലക്രമേണ മനുഷ്യന്റെ ആരോഗ്യത്തിന് വിനാശകരവുമാണെന്ന് അവർ പറയുന്നു. 20 ബ്രാൻഡുകളിൽ 18 പേപ്പർ സ്‌ട്രോകളിൽ PFAS അടങ്ങിയിട്ടുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി.
പരിസ്ഥിതി സൗഹൃദമായി പേപ്പർ സ്ട്രോകളെ കണക്കാക്കുന്നുണ്ടെങ്കിലും 2020 മുതൽ യുകെയിൽ അവ നിരോധിച്ചു.
Summary: Paper straws contain potentially toxic chemicals, pose risk to health
Discussion about this post