ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI) വൈദഗ്ദ്ധ്യമുള്ള ആളുകളുടെ എണ്ണത്തിൽ വൻവർധന. 2016 ജനുവരിയെ അപേക്ഷിച്ച് 2023 ജൂണിൽ 14 മടങ്ങ് വർധനവ് ഉണ്ടായെന്നാണ് ഓൺലൈൻ പ്രൊഫഷണൽ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ റിപ്പോർട്ട് ചെയ്യുന്നത്.
റിപ്പോർട്ട് പ്രകാരം എഐ മേഖലയിൽ കഴിവുള്ള മികച്ച 5 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സിംഗപ്പൂർ, ഫിൻലാൻഡ്, അയർലൻഡ്, കാനഡ എന്നിവയാണ് എഐ ൽ മുന്നിട്ടു നിൽക്കുന്ന മറ്റുള്ള രാജ്യങ്ങൾ. AI കരിയർ സാദ്ധ്യതകൾ ഇന്ത്യൻ തൊഴിലാളികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ലിങ്ക്ഡ്ഇൻ ഇന്ത്യയിലെ കൺട്രി മാനേജർ അശുതോഷ് ഗുപ്ത എടുത്തുപറഞ്ഞു. ഭാവിയിലെ പ്രാധാന്യം മനസിലാക്കി ഈ മേഖലയിലെ തൊഴിൽ ശക്തിയെ കെട്ടിപ്പടുക്കുന്നതിന്, മനുഷ്യശേഷിയുടെ പ്രാധാന്യവും സോഫ്റ്റ് സ്കിൽസ് വഹിക്കുന്ന നിർണായക പങ്കും ഇന്ത്യ തിരിച്ചറിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2023-ൽ, വളർന്നു വരുന്ന ഡിജിറ്റൽ യുഗത്തിൽ, കുറഞ്ഞത് ഒരു ഡിജിറ്റൽ വൈദഗ്ധ്യമെങ്കിലും പഠിച്ചിരിക്കണമെന്നത് 3 ൽ 2 ഇന്ത്യക്കാരും കരുതുന്ന കാര്യമാണ്. എഐ, മെഷീൻ ലേണിംഗ് എന്നിവ അതിൽ പ്രധാനമാണ്. ഭാവിയിൽ പ്രയോജനപ്പെടും എന്നുള്ളത് കൊണ്ട് തന്നെ പല കമ്പനികളും എഐ വൈദഗ്ധ്യം ഉള്ളവരെ തിരഞ്ഞെടുക്കുന്നതിൽ മുൻതൂക്കം കൊടുക്കുന്നുമുണ്ട്.
Summary: Massive increase in AI skills in India: LinkedIn report.
Discussion about this post