ചന്ദ്രയാൻ -3 ചന്ദ്രനോട് കൂടുതൽ അടുക്കുന്നതായി ഐഎസ്ആർഒ. ചന്ദ്രയാൻ-3 പേടകത്തിന്റെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വിക്രം എന്ന് വിളിക്കുന്ന ലാൻഡർ മോഡ്യൂൾ വിജയകരമായി വേർപെട്ടു. വൃത്താകൃതിയിലുള്ള, 153×163 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് ബഹിരാകേശ പേടകം ഇന്നലെ സ്വയം എത്തിയിരുന്നു.
വിക്രം ലാൻഡർ ചന്ദ്രനിലേക്കുള്ള യാത്ര തുടരുമ്പോൾ, പ്രൊപ്പൽഷൻ മൊഡ്യൂൾ മാസങ്ങളോ വർഷങ്ങളോ നിലവിലെ ഭ്രമണപഥത്തിൽ യാത്ര തുടരുമെന്ന് ഐഎസ്ആർഒ അറിയിച്ചു.
ചന്ദ്രയാൻ-3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്ത്തലാണ് ബുധനാഴ്ച വിജയകരമായി പൂർത്തിയായത്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടുത്തിയ ശേഷം, ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിലേക്കുള്ള യാത്രയുടെ ബാക്കി യാത്ര പൂർത്തിയാക്കും. ഇനി രണ്ട് ഭ്രമണ താഴ്ത്തലും കഴിഞ്ഞ് ഓഗസ്റ്റ് 23 ഓടെ ലാൻഡിംഗ് സാധ്യമാകും എന്നാണ് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നത്.
ജൂലൈ 14 നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ-3 ന്റെ വിക്ഷേപണം നടന്നത്. ഓഗസ്റ്റ് 5 ന് ചന്ദ്രയാൻ -3 ചന്ദ്രന്റെ ഭ്രമണപദത്തിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.
Summary: Chandrayaan-3 approaches the Moon; Vikram Lander separated.
Discussion about this post