ഈ വർഷാവസാനം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് 2023-ന്റെ ടിക്കറ്റ് ബുക്കിംഗ് തീയതി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചു. ലോകകപ്പിന്റെ പുതുക്കിയ ഷെഡ്യൂൾ ക്രിക്കറ്റ് ബോഡി പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.
ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023-ന്റെ ടിക്കറ്റുകൾ ഈ മാസം വിൽപ്പനയ്ക്കെത്തും. അടുത്ത ആഴ്ച മുതൽ നിങ്ങളുടെ താൽപ്പര്യം അനുസരിച്ച് രജിസ്റ്റർ ചെയ്യാൻ സാധിക്കും. എല്ലാ ഹോസ്റ്റിംഗ് വേദികളിലും ആസ്വാദ്യകരമായ അനുഭവം ഉണ്ടെന്ന് ഉറപ്പാക്കാൻ ബിസിസിഐ ശ്രമിക്കുമെന്ന് അറിയിച്ചു.
ഐസിസി ഏകദിന ലോകകപ്പിന് എപ്പോൾ, എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം?
ഫ്ലാഗ്ഷിപ്പ് ഇവന്റിനായുള്ള ടിക്കറ്റ് വിൽപ്പന ഓഗസ്റ്റ് 25-ന് ആരംഭിക്കും. കൂടാതെ ആഗസ്റ്റ് 15 മുതൽ ഈ ടിക്കറ്റുകൾ വാങ്ങാൻ താൽപ്പര്യമുള്ള ആരാധകർക്ക് https://www.cricketworldcup.com/register-ൽ രജിസ്റ്റർ ചെയ്യാൻ കഴിയും. ടിക്കറ്റുമായി ബന്ധപ്പെട്ട വാർത്തകൾ ആദ്യം ലഭിക്കുന്നത്തിനും ലോകകപ്പിലെ തങ്ങളുടെ സ്ഥാനം ഉറപ്പാക്കാൻ രജിസ്ട്രേഷൻ പ്രക്രിയ ആരാധകരെ സഹായിക്കും.
വേദിക്കനുസരിച്ച് ടിക്കറ്റ് വിൽപ്പന വിഭജിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചത് ശ്രദ്ധേയമാണ്. ഇന്ത്യ ഇതര മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഓഗസ്റ്റ് 25 മുതൽ വിൽപ്പനയ്ക്കെത്തും. ഇന്ത്യയുടെ സന്നാഹ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഓഗസ്റ്റ് 30 മുതൽ ലഭ്യമാകും. അഹമ്മദാബാദിൽ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിനുള്ള ടിക്കറ്റുകൾ സെപ്റ്റംബർ 3 ന് വിൽപ്പനയ്ക്കെത്തും. ഏകദിന ലോകകപ്പ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ സെപ്റ്റംബർ 15 മുതൽ ലഭ്യമാകും.
Summary: ICC ODI World Cup 2023: When and how to book tickets for India’s matches?
Discussion about this post