ഫ്ലിപ്കാർട്ടിന്റെ ക്ലിയർട്രിപ്പ് സംസ്ഥാനത്ത് 4500+ ബസ് കണക്ഷനുകൾ പുറത്തിറക്കി. കേരളത്തിൽ ബസ് ഗതാഗതം തടസ്സരഹിതവുമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ടേഷൻ കോർപ്പറേഷനുമായും (കെഎസ്ആർടിസി) പ്രമുഖ സ്വകാര്യ കമ്പനികളുമായും സഹകരിച്ച് ക്ലിയർട്രിപ്പ് യാത്രക്കാർക്ക് വിവിധ ബസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.
മികച്ച യാത്രാ കണക്റ്റിവിറ്റി ഉറപ്പാക്കാൻ ക്ലിയർട്രിപ്പ് ഈ വർഷം ആദ്യം തന്നെ ബസ് സർവീസുകൾ ആരംഭിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വിപുലമായ ബസ് ശൃംഖല നിർമ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ലോഞ്ച് ചെയ്തത് മുതൽ, പ്രതിമാസം 100% ലാഭമാണ് കമ്പനി സ്വന്തമാക്കിയത്.
24*7 വോയ്സ് ഹെൽപ്പ്ലൈൻ, ഓരോ ബസ് ബുക്കിംഗിനും സൂപ്പർകോയിനുകൾ, 24 മണിക്കൂർ റീഫണ്ടുകൾ, സെൽഫ് സെർവ് റദ്ദാക്കൽ എന്നിവയാണ് ക്ലിയർ ട്രിപ്പിന്റെ ചില പ്രധാന ഫീച്ചറുകൾ. പുതിയ ബസ് സർവീസിലൂടെ, സമാനതകളില്ലാത്ത വഴക്കത്തിലൂടെയും സുതാര്യതയിലൂടെയും ക്ലിയർട്രിപ്പ് നിർണായകമായ ഉപയോക്തൃ ആവശ്യങ്ങൾ വിജയകരമായി കൈകാര്യം ചെയ്യുന്നു.
Summary: Cleartrip partners with KSRTC to provide over 4500 bus connections in the state
Discussion about this post