നിങ്ങൾ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഇനി ആഘോഷത്തിന്റെ ദിനങ്ങളാണ്. ആമസോൺ സ്വാതന്ത്ര്യദിനതോടനുബന്ധിച്ച ഗ്രേറ്റ് ഫ്രീഡം സെയിൽ പ്രഖ്യാപിച്ചത്തിന് പിന്നാലെ ഫ്ലിപ്കാർട്ടും ബിഗ് സേവിംഗ്സ് ഡേ സെയിൽ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 4 ന് ഉച്ച മുതൽ ഓഗസ്റ്റ് 9 ന് ഉച്ചയ്ക്ക് 12 മണി വരെയാണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ്സ് ഡേ സെയിൽ നടക്കുക.
ഐഫോൺ 14, സാംസങ് ഗാലക്സി എസ് 22+ തുടങ്ങിയ സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ആവേശകരമായ ഓഫറുകളാണ് ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് കാർഡ് ഇടപാടുകൾക്കും 10 ശതമാനം കിഴിവ് നൽകും. കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭിക്കുന്ന എല്ലാ സ്മാർട്ട്ഫോൺ മോഡലുകലെതെന്ന് ഫ്ലിപ്പ്കാർട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Summary: Flipkart Big Saving Days sale from Aug 4 ahead of Independence Day: Check best deals on iPhone 14, 5G phones, Samsung Galaxy S22+
Discussion about this post