ക്ലാസ് ഫോർ ജീവനക്കാരുടെയും പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെയും പെൺമക്കളുടെ വിവാഹ വായ്പ ധനസഹായ തുക ഉയർത്തി സംസ്ഥാന സർക്കാർ. ക്ലാസ് ഫോർ ജീവനക്കാരുടെ പെൺമക്കളുടെ വിവാഹത്തിന് നൽകുന്ന വായ്പ ഒന്നരലക്ഷം രൂപയിൽ നിന്ന് മൂന്നുലക്ഷം രൂപയായി ഉയർത്തി. പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പെൺമക്കൾക്കുള്ളത് ഒരു ലക്ഷംത്തിൽ നിന്ന് ഒന്നര ലക്ഷം രൂപയായും ഉയർത്തി. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
അതുപോലെ കാഷ്യു ബോർഡിന്റെ ഒരു വർഷത്തെ പ്രവർത്തനത്തിനായി 43.55 കോടി രൂപ അനുവദിച്ച കാര്യവും ധനമന്ത്രി അറിയിച്ചു. ഇത് കശുവണ്ടി വ്യവസായ മേഖലയ്ക്ക് മികച്ച ഉണർവ് നൽകും. തൊഴിലാളികൾക്ക് പരമാവധി തൊഴിൽ നൽകാൻ ഇതിലൂടെ കഴിയുമെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി. കാപ്പെക്സും കാഷ്യു കോർപ്പറേഷനും കാഷ്യു ബോർഡ് വഴി ഏറ്റവും നല്ല കശുവണ്ടി ശേഖരിച്ചാണ് ഇപ്പോൾ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. മിതമായ കൈകാര്യച്ചെലവ് മാത്രം എടുത്തുകൊണ്ട് മറ്റു വ്യവസായ സ്ഥാപനങ്ങൾക്കും ബോർഡ് കശുവണ്ടി ലഭ്യമാക്കുന്നുണ്ട്. കശുവണ്ടി വിതരണത്തിലൂടെ ലഭിക്കുന്ന തുക കാഷ്യു ബോർഡിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നുണ്ടെന്നും ധനമന്ത്രി വിശദീകരിച്ചു.
Summary: The marriage loan amount for daughters of Class IV employees and part-time contingent employees has been increased.
Discussion about this post