2022-23 സാമ്പത്തിക വർഷത്തിൽ ഓല ഇലക്ട്രിക് 136 മില്യൺ ഡോളറിന്റെ പ്രവർത്തന നഷ്ടം റിപ്പോർട്ട് ചെയ്തു. 23 സാമ്പത്തിക വർഷത്തെ വരുമാന റിപ്പോർട്ട് ഓല ഇതുവരെ അവതരിപ്പിച്ചിട്ടില്ല. റോയിട്ടേഴ്‌സാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഈ വിഷയത്തിൽ സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഓല ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
2023 സാമ്പത്തിക വർഷത്തിൽ 335 മില്യൺ ഡോളറിന്റെ വരുമാനം നേടിയതായാണ് റിപ്പോർട്ട്. ഓലയുടെ പ്രവർത്തനത്തിൽ 2023 സാമ്പത്തിക വർഷത്തിൽ 335 മില്യൺ ഡോളറിന്റെ വരുമാനം ലഭിച്ചവെങ്കിലും 150,000 യൂണിറ്റുകളിൽ കൂടുതൽ വിൽപ്പനയും 136 മില്യൺ ഡോളറിന്റെ പ്രവർത്തന നഷ്ടവും ഉണ്ടായതായി റോയിട്ടേഴ്‌സ്.
ഓലയുടെ സാമ്പത്തിക റിപ്പോർട്ടുകൾ ഇന്ത്യൻ അധികാരികൾക്ക് സമർപ്പിച്ചിട്ടില്ല. ആയതിനാൽ മുൻ വർഷത്തെ വരുമാനം ഫയൽ ചെയ്യാൻ സെപ്തംബർ വരെ സമയം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം, ജൂണിൽ 1 ബില്യൺ ഡോളർ റൺ റേറ്റ് കടക്കാനുള്ള പാതയിലാണെന്നും ഭാവി പ്രവചനം കൂടുതൽ ശക്തമാണെന്നും കമ്പനി പ്രഖ്യാപിച്ചു.
Summary: IPO-bound Ola Electric Reports $136 Million Operating Loss in FY23, Miss Revenue Goal
Discussion about this post