വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ആദ്യ കപ്പൽ സെപ്റ്റംബറിൽ എത്തിച്ചേരും. മന്ത്രി അഹമ്മദ് ദേവര്‍ കോവിലാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിൽ നിന്നാകും ആദ്യ കപ്പൽ എത്തുക. ആദ്യ കപ്പല്‍ എത്തുന്നതിനു മുന്‍പേ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് സി.ഇ.ഒയും എം.ഡിയും ചൈന സന്ദര്‍ശിക്കും.
2024 മേയ് മാസത്തോടെ പദ്ധതിയുടെ ഒന്നാം ഘട്ടം കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മേയ് മുതൽ തുറമുഖം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായ രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. പാറ ലഭ്യതയുടെ പ്രതിസന്ധി പരിഹരിക്കാൻ ഉള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ ആവശ്യമായ 26 ലക്ഷം ടണ്‍ പാറക്കാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Summary: Vizhinjam Port: First phase to be inaugurated in May, first ship to arrive in September this year.
Discussion about this post