ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സിന്റെ ഏകീകൃത അറ്റാദായം 23.9 ശതമാനം ഉയർന്ന് 316.59 കോടി രൂപയിലെത്തി. 2023 ജൂണിൽ അവസാനിച്ച ആദ്യ പാദത്തിലാണ് ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സിൻ്റെ ഈ നേട്ടം. മുൻ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം 255.46 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 3,326.83 കോടി രൂപയിൽ നിന്ന് 12.45 ശതമാനം വർധിച്ച് 3,741.21 കോടി രൂപയായി.
മുൻവർഷത്തിൽ കമ്പനിയുടെ അടിസ്ഥാന വരുമാനം 2.77 രൂപയുമായിരുന്നു. ഈ പാദത്തിൽ അത് 3.41 രൂപയായി വർധിച്ചു. കൂടാതെ കമ്പനിയുടെ ഏകീകൃത EBITDA 19 ശതമാനം ഉയർന്ന് 547 കോടി രൂപയായി.
Summary: Tata Consumer Products Q1: Net profit surges 23.9% to Rs 316.59 crore
Discussion about this post