വാഹന പ്രേമികൾ കാത്തിരുന്ന ലാൻഡ് റോവർ വെലാറിന്റെ (Land Rover Velar) ലോഞ്ച് പ്രഖ്യാപിച്ചു. ബുക്കിംഗ് ആരംഭിച്ചു ദിവസങ്ങൾക്ക് ശേഷമാണ് ജാഗ്വാർ ലാൻഡ് റോവർ തങ്ങളുടെ എസ്യുവിയുടെ ഇന്ത്യൻ ലോഞ്ച് പ്രഖ്യാപിച്ചത്. 93 ലക്ഷത്തിൽ ആരംഭിക്കുന്ന വെലാർ സെപ്റ്റംബറോടെ ഡെലിവറി തുടങ്ങും എന്നാണ് വിവരം.
മോഡലിൽ പുറത്തും അകത്തുമായി ചില അപ്ഡേറ്റുകൾ ആണ് പ്രധാനമായും വെലാറിൽ നടത്തിയിട്ടുള്ളത്. പുതുതായി പുറത്തിറക്കിയ BMW X5,Mercedes-Benz GLE, Audi Q7, Volvo XC90 തുടങ്ങിയ എതിരാളികളോട് മത്സരിക്കാനാണ് ലാൻഡ് റോവർ വെലാർ എത്തുന്നത്. ആഡംബര ലുക്കിലും മികച്ച ഓഫ് റോഡ് വണ്ടിയാകും ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വെലാറിന്റെ പുതിയ അപ്ഡേറ്റുകൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പറ്റിയെന്ന് വരില്ല. ഹെഡ്ലൈറ്റുകൾ, ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ബമ്പറുകൾ, ടെയിൽ ലാമ്പുകൾ എന്നിവയിലൊക്കെ ചെറിയ മാറ്റണങ്ങൾ ഉണ്ട്. മെറ്റാലിക് വരസീൻ ബ്ലൂ, പ്രീമിയം മെറ്റാലിക് സദർ ഗ്രേ എന്നീ പുതിയ ഷെയ്ഡുകളിൽ കൂടി വണ്ടി എത്തുന്നു. ലാൻഡ് റോവറിന്റെ പിവി പ്രോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന പുതിയ 11.4-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ വെലാറിൽ ഉണ്ടെന്നതാണ് മറ്റൊരു സവിശേഷത. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും ഉണ്ട്.
1,300-വാട്ട് മെറിഡിയൻ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, എയർ സസ്പെൻഷൻ, കൂൾഡ് ആൻഡ് മസാജ് ഫ്രണ്ട് സീറ്റുകൾ, ചില ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ എന്നിവയാണ് മറ്റ് ഫീച്ചേഴ്സ്. വ്യത്യസ്ത അപ്ഹോൾസ്റ്ററി തീമുകളും ലെതർ ഫ്രീ ഓപ്ഷൻ ഉൾപ്പെടെയുള്ള മെറ്റീരിയലുകളും വാങ്ങുന്നവർക്ക് സ്വയം തിരഞ്ഞെടുവുന്നതാണ്.
SUmmary: Land Rover Velar will launch soon.
Discussion about this post