ഇന്റര്‍ മയാമിക്കായി ലയണല്‍ മെസിയുടെ രാജകീയ അരങ്ങേറ്റം. ലീഗ് കപ്പ് ടൂര്‍ണമെന്റിലെ ആദ്യ റൗണ്ട് മത്സരത്തില്‍ മെക്‌സിക്കന്‍ ക്ലബ് ക്രുസ് അസുളിനു എതിരെയാണ് മെസ്സി തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയത്.
മത്സരത്തിന്റെ 54 മത്തെ മിനിറ്റില്‍ ആരാധകരുടെ നിര്‍ത്താത്ത കയ്യടികളുടെ അകമ്പടിയോടെ ആണ് പത്താം നമ്പര്‍ ജേഴ്‌സിയില്‍ മെസ്സി പകരക്കാരനായി അരങ്ങേറ്റം കുറിച്ചത്. ക്യാപ്റ്റന്റെ ആം ബാന്റും പിന്നീട് മെസ്സിയാണ് അണിഞ്ഞത്. മത്സരത്തില്‍ 44 മത്തെ മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലറിലൂടെ മയാമി മുന്നില്‍ എത്തിയപ്പോള്‍ 65 മത്തെ മിനിറ്റില്‍ അന്റുലയിലൂടെ അസൂള്‍ സമനില നേടി. സമനില ആയി പെനാല്‍ട്ടിയിലേക്ക് പോകും എന്നു കരുതിയ മത്സരത്തില്‍ ആണ് അവസാന നിമിഷം 94 മത്തെ മിനിറ്റില്‍ മെസ്സിയുടെ മാജിക് ഫ്രീകിക്ക് പിറന്നത്. തന്റെ പതിവ് ഫ്രീകിക്ക് ഗോളുകളെ ഓര്‍മ്മിപ്പിച്ച മെസ്സി മയാമിക്ക് അരങ്ങേറ്റത്തില്‍ തന്നെ വിജയവും സമ്മാനിച്ചു. . 11 മത്സരങ്ങള്‍ക്ക് ശേഷമാണ് മയാമി ഒരു മത്സരം ജയിക്കുന്നത്.
Summary: Lionel Messi scored a last-minute goal in his debut for Inter Miami, securing a 2-1 victory over Cruz Azul in the Leagues Cup match. In his debut appearance for Inter Miami, Lionel Messi found the back of the net in the dying moments of injury time, securing a 2-1 victory over Cruz Azul.
Discussion about this post