റെഡ്മി വാച്ച് 3 ആക്റ്റീവ് ഉടൻ ഇന്ത്യൻ വിപണിയിൽ സുലഭമാകും. വാച്ചിന്റെ പ്രാധാന സവിശേഷതകൾ അടങ്ങിയ ടീസർ കമ്പനിയുടെ ഇന്ത്യൻ വെബ്സൈറ്റ് റിലീസ് ചെയ്തിരുന്നു.
83 ഇഞ്ച് ദീർഘചതുരാകൃതിയിലുള്ള എൽസിഡി ഡിസ്പ്ലേ, ബ്ലഡ് ഓക്സിജൻ സെൻസർ, ഹൃദയമിടിപ്പ് മോണിറ്റർ, സ്ലീപ്പ് മോണിറ്റർ, ഒന്നിലധികം വാച്ച് ഫെയ്‌സുകൾ എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ സ്യൂട്ടുകൾ റെഡ്മി വച്ച് 3 വാഗ്ദാനം ചെയ്യുന്നു. രണ്ട് കളർ ഓപ്ഷനുകളിൽ ഈ വാച്ച് ലഭ്യമാകും.
24×7 ഹെൽത്ത് മോണിറ്ററിംഗ് സെൻസറുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ സ്മാർട്ട് വാച്ച് 100-ലധികം സ്‌പോർട്‌സ് മോഡുകളുടെ വിപുലമായ ശ്രേണിയും 12 ദിവസം വരെ മികച്ച ബാറ്ററി ബാക്കപ്പ് നൽകുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.
പുതിയ റെഡ്മി വാച്ച് 3 ആക്റ്റീവ് ആഗസ്റ്റ് 1 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റെഡ്മി ഔദ്യോഗികമായി അറിയിച്ചു. മെറ്റാലിക് ഫിനിഷുള്ള ഈ മോഡൽ ബ്ലാക്ക്, ഗ്രേ എന്നീ രണ്ട് ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. മാത്രമല്ല, വാച്ചിന്റെ വലതുവശത്ത് നാവിഗേഷനും നിയന്ത്രണത്തിനുമായി ഒരു പുഷർ ബട്ടൺ ഫീച്ചർ ചെയ്തിട്ടുണ്ട്.
അധിക സവിശേഷതകളൊന്നും Xiaomi ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, റെഡ്മി വാച്ച് 3 ആക്റ്റീവ് ആഗോള വേരിയന്റുമായി സമാനമായ സവിശേഷതകൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.
Summary: Redmi Watch 3 set to debut in India with dual color options
Discussion about this post