ഇലക്ട്രിക്ക് വാഹങ്ങളിൽ ബാറ്ററി ചാർജ് ചെയ്യുന്നതിന് ചരക്ക് സേവന നികുതി (GST) ചുമത്തുമെന്ന് കർണാടക അതോറിറ്റി ഫോർ അഡ്വാൻസ് റൂളിംഗ്സ് (AAR) വ്യക്തമാക്കി. ചാമുണ്ഡേശ്വരി ഇലക്‌ട്രിസിറ്റി സപ്ലൈ കോർപ്പറേഷൻ ലിമിറ്റഡിന്റെ ഒരു കേസ് കേൾക്കുന്നതിനിടയിലാണ് എഎആർ ഇക്കാര്യം പറഞ്ഞത്. കൂടാതെ കമ്പനിക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) അനുവദിക്കുമെന്നും എഎആർ പറഞ്ഞു.
ബാറ്ററി ചാർജ് ചെയുന്നത് സാധനങ്ങളുടെ വിതരത്തിൽ പെടുമോ അതോ സേവന വിതരണമാണോ എന്നതായിരുന്നു കോടതിക്ക് മുന്നിലുണ്ടായിരുന്ന പ്രധാന പ്രശ്നം. സാധനവിതരണം ആണെങ്കിൽ ജിഎസ്ടി ഈടാക്കില്ല, സേവനവിതരണമാണെങ്കിൽ ജിഎസ്ടിയുടെ 18 ശതമാനം ചുമത്തുകയും ചെയ്യാം.
ഒറ്റനോട്ടത്തിൽ ഈ വിധി ബാറ്ററി ചാർജിംഗ് യൂണിറ്റുകൾ സ്ഥാപിക്കുന്നവർക്ക് പ്രതികൂലമാണെന്ന് തോന്നാം. എന്നാൽ ഐടിസി ലഭ്യമായതുകൊണ്ട് ചില കമ്പനികൾ ഈ വിധി പോസിറ്റീവ് ആയി കാണുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.
Summary: Karnataka AAR to levy 18% GST on battery charging of electric vehicles.
Discussion about this post