ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം. ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിലെ ക്യൂൻസ് പാർക്ക് ഓവലിലാണ് രണ്ടാം മത്സരം നടക്കുന്നത്. രണ്ട് മത്സരങ്ങൾ ഉള്ള സീരിസിൽ ഏകപക്ഷീയമായ വിജയം ലക്ഷ്യം വച്ചാണ് ഇന്ത്യ കളിക്കാനിങ്ങുന്നത്. ഡൊമനിക്കയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 141 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ഉജ്ജ്വല ജയം.
യശസ്വി ജയ്സ്വാളിന്റെ മിന്നും ഫോം ഇന്ത്യക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. അരങ്ങേറ്റ മത്സരത്തിൽ തന്നെ 17 ബൗണ്ടറികൾ ഉൾപ്പെടെ 171 റൺസുമായി യശസ്വി ജയ്സ്വാൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ക്യാപ്റ്റൻ രാഹുൽ ശർമ്മ തന്റെ ടെസ്റ്റ് കരിയറിലെ പത്താം സെഞ്ച്വറി നേടി. ഇതോടെ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന നാലാമത്തെ ക്യാപ്റ്റനായി രാഹുൽ മാറി. കഴിഞ്ഞ കളിയിൽ 12 വിക്കറ്റുകൾ എടുത്ത രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യയുടെ ബൗളിങ് പ്രതീക്ഷ.
കഴിഞ്ഞ മത്സരത്തിൽ മോശം പ്രകടനം കാഴ്ച വച്ച വെസ്റ്റ് ഇൻഡീസ് ആശ്വാസ വിജയം ലക്ഷ്യമിട്ടാകും മത്സരത്തിന് ഇറങ്ങുക. രണ്ട് ഇന്നിങ്സിലും 150 റൺസിന് മുകളിൽ എടുക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. രണ്ട് ഇന്നിംഗ്സുകളിലുമായി മൊത്തം 75 റൺസ് നേടി ടോപ് സ്കോറർ ആയ അരങ്ങേറ്റക്കാരൻ അലിക്ക് അത്നാസെ മാത്രമാണ് വെസ്റ്റ് ഇൻഡീസിന് എടുത്തു പറയാനുള്ളത്.
Summary: India – West Indies 2nd Test Today; India aims for total dominance.
Discussion about this post