ലണ്ടന്‍: പുരുഷ വിഭാഗം വിംബിള്‍ഡനില്‍, നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ചിനെതിരെ അട്ടിമറി വിജയവുമായി സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കറാസ്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അല്‍ക്കറാസ് കിരീട നേട്ടം. സ്‌കോര്‍: 1-6, 7-6, 6-1, 3-6, 6-4.
ലോക ഒന്നാം നമ്പര്‍ താരമായ അല്‍ക്കറാസിന്റെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണും അല്‍ക്കറാസിനായിരുന്നു. വിംബിള്‍ഡണില്‍ എട്ടാം കിരീടവും ഇരുപത്തിനാലാം ഗ്രാന്‍സ്ലാം നേട്ടവും ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഇറങ്ങിയത്. രണ്ടാം സെറ്റില്‍ ടൈബ്രേക്കറില്‍ അല്‍ക്കറാസ് സെറ്റ് പിടിച്ചു. മൂന്നാം സെറ്റിലും സ്പാനിഷ് താരത്തിന്റെ ആധിപത്യം. എന്നാല്‍ നാലാം സെറ്റില്‍ ജോക്കോവിച്ച് തിരിച്ചടിച്ചു. 3-6ന് സെറ്റ് കയ്യില്‍.
മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക്. തുടക്കത്തില്‍ തന്നെ ജോക്കോവിച്ചിന്റെ സെര്‍വ് ബ്രേക്ക് ചെയ്യാന്‍ അല്‍ക്കറാസിന് സാധിച്ചു. പിന്നീട് സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ അല്‍ക്കറാസ് ഗെയിമും മത്സരവും സ്വന്തമാക്കി.
Summary: Carlos Alcaraz stunned four-time defending champion Novak Djokovic to win his maiden Wimbledon title on Sunday. Top seed Alcaraz beat second seed Djokovic 1-6, 7-6(6), 6-1, 3-6, 6-4 in four hours 42 minutes to become the third-youngest men’s singles winner at The Championships in the Open era.
Discussion about this post