ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യയ്ക്ക് അഭിമാനമായി ചന്ദ്രയാൻ 3 കുതിച്ചുയർന്നു. ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയത്. ഐഎസ്ആർഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക്ക് ത്രീയുടെ ഏഴാം ദൗത്യമാണിത്.
ഓഗസ്റ്റ് 23 ഓടെ ചന്ദ്രയാൻ 3 ചന്ദ്രനിൽ എത്തും എന്നാണ് കണക്കാക്കുന്നത്. ഭൂമിയിൽ നിന്ന് 36,500 കിലോമീറ്റർ അകലെയുള്ള ചന്ദ്രന്റെ പാർക്കിംഗ് ഓർബിറ്റിലേക്കാണ് ചന്ദ്രയാൻ നീങ്ങുന്നത്. സങ്കീർണമായ നാലു ഘട്ടങ്ങളാണ് ചന്ദ്രയാൻ ദൗത്യത്തിനുള്ളത്. ആദ്യം ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിൽ പേടകത്തെ എത്തുക. പിന്നീട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്രയാണ്. അതിന് ശേഷമാണ് ലാൻഡർ ചന്ദ്രനിൽ നടത്തുന്ന സോഫ്റ്റ് ലാൻഡിങ്ങും റോവറിന്റെ ചന്ദ്രനിലെ പരീക്ഷണങ്ങളും നടക്കുക.
ഐഎസ്ആർഒയെ സംബന്ധിച്ച് വളരെ നിർണായകമായ വർഷമാണ് 2023. കോവിഡ് കാലത്തിന് ശേഷം നിരവധി വിക്ഷേപണങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആർഒ.
Summary: Chandrayaan 3 has soared to make India proud.
Discussion about this post