ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റര്‍ യശസ്വി ജയ്സ്വാള്‍ തന്റെ ആദ്യ സെഞ്ച്വറി മാതാപിതാക്കള്‍ക്ക് സമര്‍പ്പിച്ചു, വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ജയ്‌സ്വാള്‍ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. ജയ്സ്വാള്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഇപ്പോള്‍ 143 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്.
”ഈ ഇന്നിംഗ്‌സ് എനിക്കും എന്റെ കുടുംബത്തിനും എന്റെ യാത്രയിലുടനീളം എന്നെ പിന്തുണച്ച എല്ലാവര്‍ക്കും വേണ്ടിയാണ്. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നീണ്ട യാത്രയാണ്, അതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” ജയ്‌സ്വാള്‍ പറഞ്ഞു.
ഈ സെഞ്ച്വറി എന്റെ മാതാപിതാക്കള്‍ക്കും ദൈവത്തിനും സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ്, എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ജയ്സ്വാള്‍ പറഞ്ഞു.
Summary: Yashaswi Jaiswal dedicates his first Test century to his family
Discussion about this post