ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി വിപ്രോ ലിമിറ്റഡ്. അടുത്ത മൂന്ന് വർഷത്തിനുള്ളിലാണ് ഇത്രയും തുക നിക്ഷേപിക്കാൻ വിപ്രോ പദ്ധതിയിടുന്നത്. എഐ യുടെ വരുംകാല സാദ്ധ്യതകൾ മുൻനിർത്തി ബിഗ് ഡാറ്റ, അനലിറ്റിക്സ് സൊലൂഷ്യനുകൾ എന്നിവയുടെ വിപുലീകരണത്തിനും പുതിയ ഗവേഷണത്തിനുമുള്ള നിക്ഷേപങ്ങളാണ് വിപ്രോ ലക്ഷ്യമിടുന്നത്.
ജനറേറ്റീവ് എഐയുടെ വരവോടെ എല്ലാ വ്യവസായങ്ങൾക്കും ഒരു അടിസ്ഥാനപരമായ മാറ്റം പ്രതീക്ഷിക്കുന്നതായി വിപ്രോ കരുതുന്നു. പുതിയ ബിസിനസ്സ് മോഡലുകൾ, പുതിയ പ്രവർത്തന രീതികൾ, പുതിയ വെല്ലുവിളികൾ എന്നിവയും വരും നാളുകളിൽ ഉണ്ടാകുമെന്ന് വിപ്രോ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ തിയറി ഡെലാപോർട്ടെ പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ രണ്ടര ലക്ഷം ജീവനക്കാർക്ക് എഐയുടെ അടിസ്ഥാനകാര്യങ്ങളിലും കൃത്യമായ ഉപയോഗത്തിലും പരിശീലനം നൽകുമെന്നും വിപ്രോ അറിയിച്ചു.
Summary: Wipro ready to invest billion dollars in Artificial Intelligence.
Discussion about this post