ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണപദ്ധതിയുടെ മൂന്നാം ദൗത്യമായ ചന്ദ്രയാൻ-3 ന്റെ 24 മണിക്കൂർ ലോഞ്ച് റിഹേഴ്സൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ ചൊവ്വാഴ്ച പൂർത്തിയായി. പര്യവേക്ഷണപേടകങ്ങൾ വിക്ഷേപണവാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക്-3യിൽ ഘടിപ്പിച്ച് പ്രാഥമിക സുരക്ഷാപരിശോധനകൾ പൂർത്തിയാക്കിയശേഷമാണ് ലോഞ്ച് റിഹേഴ്സൽ നടത്തിയത്. അവസാനഘട്ട സുരക്ഷ പരിശോധനകൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് വിക്ഷേപണത്തിൻ്റെ കൗണ്ട്ഡൗൺ തുടങ്ങും. 3900 കിലോഗ്രാം ഭാരമുള്ള പേടകം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35-നാണ് വിക്ഷേപിക്കുന്നത്.
ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡറും ചന്ദ്രനിൽ സഞ്ചരിക്കാനുള്ള റോവറും, ഇവയെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കാനുള്ള പ്രൊപ്പൽഷൻ മൊഡ്യൂളുമാണ് ചന്ദ്രയാൻ ദൗത്യപേടകത്തിൻ്റെ പ്രധാന ഭാഗങ്ങൾ. ഓഗസ്റ്റ് 23-24 തീയതികളിൽ ലാൻഡറിനെ ചന്ദ്രനിൽ ഇറക്കാനാണ് ISRO യുടെ പദ്ധതി. കഴിഞ്ഞ തവണ ചന്ദ്രയാൻ-2 പേടകം അവസാന നിമിഷമാണ് ഇറങ്ങാനാകാതെ കൈവിട്ട് പോയത്. ഇക്കുറി മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് ചന്ദ്രയാൻ 3 ഇറക്കാനായില്ലെങ്കിലും, ബദൽ ലാൻഡിംഗ് സൈറ്റിലേക്ക് നീങ്ങാനുള്ള കഴിവ് പേടകത്തിലുണ്ട്.ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിനടുത്തായി ഒരു പ്രത്യേക പോയിൻ്റിൽ വാഹനമിറക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
Summary: ISRO to launch Chandrayaan 3 on Friday.
Discussion about this post