സിൽവർ ലൈനിൽ മാറ്റം വരുത്തിയാൽ പദ്ധതി പ്രായോഗികമാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. നിലവിലെ പദ്ധതി കേരളത്തിൽ അപ്രായോഗികമാണ്. കേരളത്തിൽ വേണ്ടത് സെമി സ്പീഡ് ട്രെയിൻ ആണ്. പിന്നീട് ഹൈ സ്പീഡ് ആകാമെന്നും ഇ ശ്രീധരൻ നിർദേശിച്ചു. കെ വി തോമസ് ഇ ശ്രീധരനുമായി നടത്തിയ ചർച്ചയെ തുടർന്ന് തയാറാക്കിയ റിപ്പോർട്ടിലാണ് നിർദ്ദേശങ്ങൾ പങ്കുവച്ചിരിക്കുന്നത്. സിൽവർ ലൈൻ ഡി പി ആറിൽ മാറ്റം വരുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിൽ പ്രായോഗിമാകുന്നത്. ഇത് നടപ്പിലായാൽ തിരുവനന്തപുരത്തുനിന്ന് 1 മണിക്കൂർ 8 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം.
നിലവിലുള്ള പാതയ്ക്ക് സമാന്തരമായും ഭൂമിക്ക് മുകളിലൂടെയും പാത കൊണ്ടുപോകുന്നതാണ് ഇപ്പോൾ കെ റെയിലിന്റെ പ്രധാന പ്രശ്നം. ഇത്രയും ഭൂമിയേറ്റെടുക്കൽ അത്ര പ്രായോഗികമായ ഒന്നല്ല. അതുകൊണ്ട് മാറ്റങ്ങൾ ഉൾകൊണ്ട് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത് ആണ് ഉചിതം. സംസ്ഥാന സർക്കാർ തയ്യാറാണെങ്കിൽ രാഷ്ട്രീയം നോക്കാതെ പദ്ധതിനടത്തിപ്പ് ഏറ്റെടുക്കാൻ ഒരുക്കമാണെന്നും ശ്രീധരൻ പറഞ്ഞു.
Summary: Silver line needs change; Semi speed is enough in Kerala: E Sreedharan.
Discussion about this post