ഇന്ത്യയിൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്നതിനും പണം നിക്ഷേപിക്കുന്നതിനും ഉൾപ്പെടെ നിരവധി സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാണ്. പാൻ ആധാറുമായി ബന്ധിപ്പിക്കാൻ ജൂൺ 30 വരെ സമയം അനുവദിച്ചിരുന്നു. ഇതുവരെ പാൻ ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ് ജൂലൈ 1 മുതൽ അസാധുവായി കണക്കാക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു.
പാൻ ആധാർ ലിങ്ക് ചെയ്യാത്ത പക്ഷം വലിയ നിക്ഷേപങ്ങളും പിൻവലിക്കലുകളും സാധ്യമാകില്ല. പാൻകാർഡ് അസാധുവായാൽ നിങ്ങൾക്ക് നേരിടേണ്ടി വരുന്ന പത്ത് നഷ്ടങ്ങൾ ഇവയൊക്കെയാണ്.
- ആദായ നികുതിയുടെ റീഫണ്ട് പ്രോസസ്സ് ചെയ്യില്ല.
- ഓഹരി നിക്ഷേപങ്ങളെ ബാധിക്കും.
- ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഇഷ്യൂ ചെയ്യുന്നതിനായി അപേക്ഷ നൽകാനാകില്ല .
- TDS, TCS എന്നിവ ഉയർന്ന നിരക്കിൽ കുറയുകയും ശേഖരിക്കുകയും ചെയ്യും.
- ബാങ്കുകളിലോ സഹകരണ ബാങ്കുകളിലോ 50,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾ നടത്താനാവില്ല.
- ബാങ്കിലോ സഹകരണ ബാങ്കിലോ അക്കൗണ്ട് തുറക്കാൻ സാധിക്കില്ല.
- മ്യൂച്വൽ ഫണ്ടിനെ ബാധിക്കും.
- 10 ലക്ഷം രൂപയിൽ കൂടുതലുള്ള ഏതെങ്കിലും സ്ഥാവര വസ്തുക്കൾ വിൽക്കാനും വാങ്ങാനും സാധ്യമല്ല.
- ഇരുചക്ര വാഹനങ്ങളും മോട്ടോർ വാഹനങ്ങളും വാങ്ങുന്നതിനെയും വിൽക്കുന്നതിനെയും ബാധിക്കും.
- ഒരു സാമ്പത്തിക വർഷത്തിൽ 50000 രൂപയിൽ കൂടുതൽ ഇൻഷുറൻസ് പോളിസികൾ ക്ലെയിം ചെയ്യാൻ സാധിക്കില്ല.
Discussion about this post