ചെൽസിയുടെ ക്രിസ്റ്റ്യൻ പുലിസിക് ഇനി എ സി മിലാന്റെ താരം ഫ്രഞ്ച് ക്ലബായ ലിയോണിനെ മറികടന്ന് മിലാൻ പുലിസികിനെ സ്വന്തമാക്കി എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. പുലിസികും എ സി മിലാനും തമ്മിൽ നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു. 22 മില്യൺ ആകും ട്രാൻസ്ഫർ തുക. പുലിസിക് 3 വർഷത്തെ കരാർ മിലാനിൽ ഒപ്പുവെക്കും .24-കാരനായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റർനാഷണൽ താരത്തിനായി ലിയോണും 20 മില്യണു മേൽ ബിഡ് സമർപ്പിച്ചിരുന്നു. മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് താരം ചെൽസിക്ക് ഒപ്പം അവസാന നാല് സീസണുകളിലായി ഉണ്ട്. ചെൽസിക്ക് ആയി 145 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ താരം നേടി. താരം അടുത്ത ദിവസം തന്നെ മിലാനിൽ എത്തി മെഡിക്കൽ പൂർത്തിയാക്കി കരാർ ഒപ്പുവെക്കും. അതിനു പിന്നാലെ ഔദ്യോഗിക പ്രഖ്യാപനവും വരും.
Discussion about this post