ഇന്ത്യയില്‍ എത്തിയ അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ എമി മാര്ട്ടിനിന് വന്‍ വരവേല്‍പ്പ് നല്കി ഫുട്ബോള്‍ ആരാധകര്‍. താന്‍ അടുത്ത തവണ മെസ്സിയെയും ഇന്ത്യയിലേക്ക് കൂട്ടും എന്നും എമി ആരാധകരോട്് പറഞ്ഞു. കൊല്‍ക്കത്തയില്‍ ലഭിച്ച പ്രതികരണവും സ്വീകരണവും തന്നെ ഞെട്ടിച്ചെന്ന് അര്‍ജന്റീന ഗോള്‍കീപ്പര്‍ പറയുന്നു. ”ഇന്ത്യയിലെ ആരാധകര്‍ എന്നെ വളരെ ആശ്ചര്യപ്പെടുത്തുന്നു. ഇത്രയും മികച്ച പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചില്ല. അടുത്ത തവണ മെസ്സിക്കൊപ്പം വന്ന് ഞാന്‍ ഇവിടെ കളിക്കും.”എമി ആരാധകരോടായി പറഞ്ഞു. ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാന്റെയും ജേഴ്സി അണിഞ്ഞ എമിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടി. എമി രണ്ടു ഇതിഹാസ ക്ലബുകളും സന്ദര്‍ശിക്കുകയും ഇരു ക്ലബുകളും അദ്ദേഹത്തെ ആജീവനാന്ത അംഗത്വം നല്കി ആദരിക്കുകയും ചെയ്തു. രണ്ട് ദിവസം മുമ്പാണ് എമി ഇന്ത്യയിലേക്ക് എത്തിയത്.
Summary: Argentina football play Emiliano Martínez who arrived in India was given a grand welcome by football fans
Discussion about this post