ഇന്ത്യൻ കായികരംഗത്തിന്റെ തലവര തിരുത്തിയ 1983 ഏകദിന ലോകകപ്പ് ജയത്തിന് ഇന്ന് നാൽപതാം വാർഷികം. അസാധ്യമെന്ന് ലോകം ഉറപ്പിച്ച ലോകകിരീടം കൈയിലേറ്റുവാങ്ങിയ കപിൽദേവും സംഘവും സാധ്യമാക്കിയത് അവിശ്വസനീയ നേട്ടമായിരുന്നു.എന്തും നേടാൻ നമുക്കു കഴിയുമെന്ന ആത്മവിശ്വാസം ഒരോ ഇന്ത്യക്കാരനിലും കുത്തിനിറച്ചു എന്നതായിരുന്നു ആ ജയം നൽകിയ ഏറ്റവും വലിയ സമ്മാനം.
40 വർഷം മുൻപ് ഇതേ ദിനത്തിലാണ് ലോർഡ്സ് മൈതാനത്തേക്ക് വലിയൊരു ജനക്കൂട്ടം ഓടിയിറങ്ങിയത്. തോറ്റത് ലോകക്രിക്കറ്റിലെ അതികായരായിരുന്ന വെസ്റ്റ് ഇൻഡീസും ജയിച്ചത് അന്നോളം അധികമാരും ഗൗനിക്കാതിരുന്ന ഇന്ത്യയുമായിരുന്നു.
കളിയിൽ 183 റൺസ നേടിയ ഇന്ത്യ അന്ന് 43 റൺസിന് ജയിച്ചു. 33 റൺസെടുത്ത റിച്ചാർഡ്സിനെ പുറത്താക്കാൻ കപിൽ മുപ്പത് വാര പിന്നോട്ടോടിയെടുത്ത ക്യാച്ച് ചരിത്രമായി.
കളിയിലെ താരമായ അമർനാഥിന്റെയും മദൻലാലിന്റെയും മൂന്ന വീതം വിക്കറ്റുകൾ. ഒരു പരിശീലകനോ ടീം ഡോക്ടറോ ഫിസിയോതെറാപ്പിസ്റ്റോ ഒന്നുമില്ലാതെ കപിലിന്റെ ചെകുത്താൻമാർ അന്ന് തിരുത്തിയത് ക്രിക്കറ്റിന്റെയും ഇന്ത്യൻ കായികരംഗത്തിന്റെ തലവര.
Summary: 1983@40, India in memories of maiden World Cup title.
Discussion about this post