ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടെ സഹോദരി വൈ.എസ്.ഷര്‍മിള കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഷര്‍മിളയുടെ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും. അവസാന വട്ട ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച ഷര്‍മിള ഡല്‍ഹിയിലെത്തി സോണിയ ഗാന്ധി അടക്കമുള്ളവരെ കാണുമെന്നാണ് സൂചന.
മേയ് 29നു ഷര്‍മിള ബെംഗളുരുവിലെത്തി ഡി.കെ.ശിവകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ നടത്തിയ നീക്കങ്ങളാണ് ഒരുകാലത്ത് ഇതിന് പിന്നിൽ. മേയ് 29നു ഷര്‍മിള ബെംഗളുരുവിലെത്തി ഡി.കെ.ശിവകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് പലതലങ്ങളില്‍ ആലോചനകള്‍ നടന്നു. രണ്ടു വയസ് മാത്രമുള്ള യുവജന ശ്രമിക റിതു തെലങ്കാന പാര്‍ട്ടിയെന്ന വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാനാണു ഷര്‍മിളയുടെ തീരുമാനം.
കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാ സീറ്റും ആന്ധ്രയിലെ പാര്‍ട്ടിയുടെ തലപ്പത്ത് നിര്‍ണായക സ്ഥാനവും നല്‍കാമെന്നാണു കോണ്‍ഗ്രസ് ഷര്‍മിളയ്ക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം. തെലങ്കാനയില്‍നിന്നു സ്വന്തം നാടായ ആന്ധ്രപ്രദേശിലേക്കു ഷര്‍മിള മടങ്ങിയേക്കും. ആന്ധ്ര കോണ്‍ഗ്രസിന്റെ നേതൃത്വം ഷര്‍മിളയെ ഏല്‍പ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ആന്ധ്ര മുഖ്യമന്ത്രി കൂടിയായ സഹോദരന് വൈ.എസ്. ജഗന്മോഹന് റെഡ്ഡിയും അദ്ദേഹത്തിന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസുമാകും ഷർമിളയുടെ പ്രധാന എതിരാളികള്‍. സഹോദരനോടു പിണങ്ങിയാണ് ഷര്‍മിള ആന്ധ്രപ്രദേശ് വിട്ടു തെലങ്കാനയിലേക്കു മാറിയത്. അതേസമയം, ആന്ധ്രയിലെ കോണ്‍ഗ്രസിന്റെ ചുമതല ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ ഷര്‍മിള നിഷേധിച്ചിട്ടുണ്ട്.
Summary: YS Sharmila to Congress; YSR Telangana Party will merge with Congress.
Discussion about this post