ഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനത്തില്‍ യുഎന്‍ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗയ്ക്ക് നേതൃത്വം നല്‍കും.ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ പരിപാടികള്‍ നടക്കുന്നുണ്ട്.
ഇന്ത്യന്‍ സമയം വൈകുന്നേരം 5.30 നാണ് മോദി യുഎന്‍ ആസ്ഥാനത്ത് യോഗദിന ചടങ്ങില്‍ പങ്കെടുക്കുന്നത്.180 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. കോടിക്കണക്കിന് കുടുംബങ്ങള്‍ വസുധൈവ കുടുംബകം എന്ന സന്ദേശം ഉയര്‍ത്തി യോഗ ചെയ്യുന്നുവെന്ന് യോഗാദിന സന്ദേശത്തില്‍ മോദി പറഞ്ഞു. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് യോഗ. ലോകം ഒരു കുടുംബം എന്ന ആശയത്തിന്റെ ഭാഗമാണ് യോഗ എന്നും മോദി പറഞ്ഞു. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഡല്‍ഹി എയിംസില്‍ യോഗക്ക് നേതൃത്വം നല്‍കുകയാണ്.
ജിമ്മി ജോര്‍ഡ്ഡ് സ്റ്റേഡിയത്തിലെ പരിപാടിയില്‍ മുഖ്യമന്ത്രിയും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പരിപാടിയില്‍ മന്ത്രി വീണ ജോര്‍ജ്ജും പങ്കെടുക്കും. രാജ്ഭവനിലും യോഗാദിന പ്രത്യേക പരിപാടി നടക്കും. കവടിയാര്‍ ഉദയ് പാലസില്‍ ബിജെപി സംഘടിപ്പിക്കുന്ന യോഗാഭ്യാസത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നേതൃത്വം നല്‍കും.
Discussion about this post