തട്ടിപ്പ് കേസില്‍ കെ.സുധാകരൻ്റെ പേര് പറയാൻ ഡിവൈഎസ്പി റസ്തം തന്നെ ഭീഷണിപ്പെടുത്തിയെന്ന് മോൻസൺ മാവുങ്കൽ കോടതിയിൽ പറഞ്ഞു. സുധാകരന്റെ പേര് പറഞ്ഞില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം അനുഭവിക്കേണ്ടി വരും എന്ന് ഭീഷണിപ്പെടുത്തിയതായാണ് മോൻസന്റെ മൊഴി.
കോടതിയിൽ നിന്നും കൊണ്ടു പോകും വഴി കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ കൊണ്ടു പോയി.സുധാകരൻ്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞു. അനൂപിൽ നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന് പറയണമെന്ന് നിർബന്ധിച്ചു. പീഡിപ്പിക്കുന്ന സമയത്ത് കെ.സുധാകരൻ വീട്ടിലുണ്ടായിരുന്നുവെന്ന് പറയണമെന്നും ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തിയെന്നു മോൻസൺ മാവുങ്കൽ കോടതിയിൽ പറഞ്ഞു.
മോന്‍സ മാവുങ്കലിന്റെ പരാതി ജയിൽ മേധാവി വഴി കോടതിയെ അറിയിക്കാന്‍ എറണാകുളം അഡീ. ജില്ലാ സെഷൻസ് കോടതി നിര്‍ദ്ദേശം നല്കി. കോടതിയിൽ വിഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയപ്പഴാണ് മോൻസൺ ആരോപണം ഉന്നയിച്ചത്.
ഇതിനിടെ എം വി ഗോവിന്ദനെതിരെ കടുത്ത ആക്ഷേപവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് രംഗത്തെത്തിയിട്ടുണ്ട്. സിപിഐഎമ്മിന്റെ ‘അശ്ലീല’ സെക്രട്ടറിയോടാണ് എന്ന തലക്കെട്ടോടെയുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് എം വി ഗോവിന്ദന് എതിരെയുള്ള പരാമര്‍ശം. ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന പറയണമെന്നുണ്ട്. പക്ഷേ ഒന്നോർത്താൽ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് താങ്കൾ ഇപ്പോൾ കാണിക്കുന്നതുമെന്നും സുധാകരൻ പരിഹസിച്ചു.
Summary: Monson Mavunkal in court that DySP threatened to name K. Sudhakaran in fraud case.
Discussion about this post