ഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. നാല് ദിവസം 10 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഛത്തീസ്ഘട്ട്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന,കോസ്റ്റല്‍ ആന്ധ്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, കിഴക്കന്‍ മധ്യപ്രദേശ്, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ജാഗ്രത നിര്‍ദ്ദേശം.
ആശുപത്രികള്‍ പൂര്‍ണ്ണ സജ്ജമാക്കണമെന്ന് കാലാവസ്ഥാ വിഭാഗം നിര്‍ദ്ദേശിച്ചു. നിര്‍മ്മാണ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഉള്‍പ്പടെ കരുതലെടുക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര്‍ പ്രദേശിലും ബിഹാറിലും 98 ലേറെ പേരാണ് ഉഷ്ണ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ചത്. യുപിയില്‍ ജൂണ്‍ 15 ന് മാത്രം 23 പേരും ജൂണ്‍ 16 ന് 20 പേരും ഇന്നലെ 11 പേരും മരിച്ചുവീണു.
വിവിധ ആശുപത്രികളിലായി 400 പേര് ചികിത്സയിലുണ്ട്. പനി, ശ്വാസതടസം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Discussion about this post