പ്ലസ് വണ്‍, വിഎച്ച്എസ്ഇ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച രാവിലെ 11 ന് പ്രസിദ്ധീകരിക്കും. www. admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജില്‍ വിവരങ്ങള്‍ ലഭിക്കും. 3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം. 4,59,119 അപേക്ഷകര്‍ ആണുള്ളത്. ഈ മാസം 21 വരെയാണ് ആദ്യ അലോട്ട്‌മെന്റ് നടക്കുക. www.admission.dge.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കും.
Discussion about this post