ട്വന്റി 20 ബാറ്റർമാരുടെ ഇടിവെട്ട് പെർഫോർമൻസ് കൊണ്ട് മാത്രമല്ല ചിലപ്പോഴൊക്കെ ബോളര്‍മാരും ഫീല്ഡര്മാരുമൊക്കെ അതിശയിപ്പിക്കുന്ന പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങിനെയൊരു അവിസ്മരണീയ മുഹൂര്‍ത്തത്തിന് വേദിയായിരിക്കുകയാണിപ്പോള് ഇംഗ്ലണ്ടിലെ ടി 20 ബ്ലാസ്റ്റ് ക്രിക്കറ്റ് ലീഗ്. ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ഹാംസ്ഫയറും സസക്സും തമ്മിലെ പോരാട്ടത്തിൽ സസക്സ് താരം ബ്രാഡ് കറി നേടിയൊരു ക്യാച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച.
മത്സരത്തിൽ സസക്സ് ഉയർത്തിയത് 183 റൺസ് വിജയലക്ഷ്യമായിരുന്നു. ഹാംസ്ഫയർ ബാറ്റ് ചെയ്യവേ കളിയുടെ 19ാം ഓവർ എറിയാനെത്തിയത് സസക്സ് താരം ടിമൽ മിൽസ്. മിൽസിന്റെ ഓവറിലെ മൂന്നാം പന്തിൽ ഒരു മികച്ച സ്വീപ്പ് ഷോട്ടുതിർത്ത ബെന്നി ഹോവെൽ പന്തിനെ അതിർത്തിയിലേക്ക് കടത്തി. സിക്സെന്നുറപ്പിച്ച ആ പന്ത് ബൗണ്ടറി ലൈനിന് മുകളിലേക്ക് പായവേ ബൗണ്ടറിന് ലൈന്‍ അടുത്തുണ്ടായിരുന്ന ബ്രാഡ് കറി പറന്നുയർന്ന് പന്തിനെ കൈപിടിയിലേക്ക് ആക്കുകയായിരുന്നു. കമന്ററി ബോക്സിനെ വരെ പൊട്ടിത്തെറിപ്പിച്ച ക്യാച്ച് ക്രിക്കറ്റ് ലോകത്ത് പെട്ടെന്നാണ് വൈറലായത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ച് എന്ന രീതിയിലാണ് പലരും വീഡിയോ ഷെയർ ചെയ്യുന്നത്.
Summary: Brad Curry with the best catch in history.
Discussion about this post