ഡല്‍ഹി: ഒഡീഷ ട്രെയിന്‍ അപകടത്തില്‍ സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കി. 5 പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് സിബിഐ. ബെഹനഗ റെയില്‍വേ സ്റേഷനിലെ സ്റ്റേഷന് മാസ്റ്ററും സിഗ്നലിംഗ് ഓഫീസറുമാണ് കസ്റ്റഡിയിലുള്ളത്. അതേസമയം,81 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ ഏകദേശം 278 പേര്‍ക്കാണ് ജീവന് നഷ്ടമായത്. 1,100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രെയിന്‍ ദുരന്തത്തില്‍ നാലു മലയാളികളും ഉള്‍പ്പെട്ടിരുന്നു. പരിക്കേറ്റ മലയാളികള്‍ കൊച്ചിയില്‍ തിരികെയെത്തിരുന്നു. തൃശ്ശൂര്‍ സ്വദേശികളായ കിരണ്‍, ബിജീഷ്, വൈശാഖ്, രഘു എന്നിവരാണ് നോര്‍ക്കയുടെ സഹായത്തോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തിയത്.
Discussion about this post