തിരുവനന്തപുരം: ലോകകേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേക്ക് പുറപ്പെട്ടു. രാവിലെ 4.35നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് തിരിച്ചു. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍ എന്നിവരും മുഖ്യമന്ത്രിയുടെ കൂടെയുണ്ട്.ന്യൂയോര്‍ക്കില്‍ ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം മറ്റന്നാള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി 15, 16, തീയതികളില്‍ ക്യൂബ സന്ദര്‍ശിക്കും. വിദേശ യാത്ര ധൂര്‍ത്തെന്ന പ്രതിപക്ഷ വിമര്‍ശനം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. സന്ദര്‍ശനം സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post