മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിൽ പങ്കെടുക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിന്റെ സ്പോൺസർഷിപ്പിൽ തെറ്റില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എകെ ബാലൻ. പ്രവാസി മലയാളികൾ മനസ്സറിഞ്ഞ് സഹകരിക്കുന്നതിന് എന്തിനാണ് അസൂയയെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ കൂടെയിരിക്കാനല്ല 82 ലക്ഷമെന്നും പ്രചാരണം അസംബന്ധമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ പ്രവാസികൾ പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
സ്പോൺസർ എന്ന് പറഞ്ഞാൽ എന്താണ് എന്നത് ആദ്യം മനസ്സിലാക്കണമെന്ന് എകെ ബാലൻ പറഞ്ഞു. സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ എന്താണ് തെറ്റെന്നും എ കെ ബാലൻ ചോദിച്ചു. വിവിധ രാജ്യങ്ങളിലെ മലയാളികളുടെ ഒരു സംഗമമാണ് ഇത്. വിദേശത്തുള്ള മലയാളികൾ വലിയ രീതിയിൽ സ്വീകരിച്ച ഒന്നാണ് ലോക കേരള സഭ. പ്രവാസികളെ അപമാനിച്ചവരാണ് പ്രതിപക്ഷം. പുതിയ മാതൃക കേരള സർക്കാർ സൃഷ്ടിച്ചു. അത് വലിയ ആശ്വാസമാണ് പ്രവാസികൾക്ക് നൽകിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പോൺസർമാരെ വെച്ച് സാമ്പത്തിക സഹായം വാങ്ങുന്നത് സാധാരമാണ്. അത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. പണം ചെലവാക്കുന്നതിന് കൃത്യമായ ഓഡിറ്റ് സംവിധാനം ഉണ്ട്. ഇവിടുള്ള പണം എടുക്കാനും പറ്റില്ല, സ്പോൺസർഷിപ്പ് നൽകിയാൽ സ്വീകരിക്കാനും പറ്റില്ല എന്ന നിലപാട് ശരിയല്ല.
ഈമാസം ഒമ്പതു മുതൽ 11 വരെ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനമാണ് വിവാദത്തിലായത്. മുഖ്യമന്ത്രിയും ധനമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിൽ താരനിശ മാതൃകയിൽ പാസുകൾ നൽകി പണപ്പിരിവ് നടത്തിയെന്നാണ് ആരോപണം. ആരോപണം നോർക്ക വെസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ തള്ളിയിരുന്നു. പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി സ്പോൺസർഷിപ്പ് സ്വീകരിക്കുകയാണ് ചെയ്തതെന്ന് പി. ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു.
Summary: ‘What’s wrong with buying sponsorship?’; AK Balan says opposition is jealous
Discussion about this post