സ്കൂളുകളിൽ പുതിയ അധ്യയന വർഷം ഇന്നാരംഭിക്കുന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വിഎച്ച്എസ്എസിൽ നിർവഹിച്ചു. മന്ത്രി വി.ശിവൻകുട്ടിയാണ് ചടങ്ങിൽ അധ്യക്ഷം വഹിച്ചത്. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ 15,452 വിദ്യാലയങ്ങളിലായി 42 കുട്ടികളാണ് ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിലേക്ക് എത്തുക. ഒന്നാം ക്ലാസിലേക്കായി നാല് ലക്ഷം കുട്ടികളെത്തുന്നു എന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ആറരലക്ഷത്തോളം വിദ്യാര്‍ഥികളെയാണ് ഹയര്‍ സെക്കന്‍ഡറിയില്‍ പ്രതീക്ഷിക്കുന്നത്.
അക്കാദമിക് കലണ്ടർ മന്ത്രി ആന്റണി രാജുവും ‘മധുരം മലയാളം’, ‘ഗണിതം രസം’, കുട്ടിക്കൂട്ടം’ കൈപ്പുസ്തകങ്ങൾ മന്ത്രി ജി.ആർ.അനിലും ‘ഹലോ ഇംഗ്ലിഷ് – കിഡ്സ് ലൈബ്രറി’ പുസ്തക പരമ്പര പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രകാശനം ചെയ്യും. ശുചിത്വ – ഹരിത വിദ്യാലയ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലെ ശുചീകരണം പൂർത്തിയായി. അഞ്ചിന് പരിസ്ഥിതി ദിനത്തിൽ എല്ലാ സ്കൂളുകളും വലിച്ചെറിയൽ വിരുദ്ധ വിദ്യാലയമായി പ്രഖ്യാപിക്കണമെന്നാണ് നിർദ്ദേശം. ലഹരിക്കെതിരെ പൊലീസ് – എക്സൈസ് നടപടികൾക്കൊപ്പം സ്കൂളിൽ വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി ജാഗ്രതാ സമിതികളും രൂപികരിക്കും.
സാധാരണ സ്കൂൾ തുറക്കുന്നത് കാലവർഷത്തിന്റെ അകമ്പടിയോടെ ആണെകിൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ മാത്രമാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്.
Summary: New academic year started; The Chief Minister inaugurated the entrance festival
Discussion about this post