എ ഐ ക്യാമറയെക്കാൾ വലുതാണ് കെഫോണിൽ നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിടി സതീശൻ ആരോപിച്ചു. എ ഐ ക്യാമറയിൽ ക്രമക്കേട് നടത്തിയ കമ്പനികൾ തന്നെയാണ് കെ ഫോണിന് പിന്നിലുമുള്ളതെന്നും കെ ഫോൺ എസ്റ്റിമേറ്റ് 50 ശതമാനം ഉയർത്തിയത് അഴിമതിക്ക് വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ ഫോൺ ഉദ്‌ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
തങ്ങൾ പദ്ധതിക്ക് എതിരല്ലെന്നും അഴിമതിക്കാണ് എതിരെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ഏതെങ്കിലും ഒരു ആരോപണം ഉന്നയിച്ചാൽ അവിടെ തീയിട്ട് തെളിവ് നശിപ്പിക്കലാണ് പുതിയ രീതി എന്നും വിടി സതീശൻ ആരോപണമുന്നയിച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ അദ്ദേഹം കൂടുതൽ വ്യക്തത തേടി. ഏത് കടമാണ് കുറച്ചതെന്ന് ആർക്കും അറിയില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഏത് ഭാഗമാണ് കുറച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
Summary: Opposition to Boycott K Phone Inauguration Ceremony
Discussion about this post